Quick Find
General
  • About Irinjalakuda
  • Basic data
  • Taluks
  • Municipalities
  • Blocks
  • Panchayaths
  • Villages
  • Assembly Constituencies
  • Loksabha Constituencies
About Irinjalakuda
  • History
  • Culture
  • Festivals
  • Geography
Tourist Places
  • Aarattupuzha Temple
  • Amusement Parks
  • Athirappilly, Vazhachal
  • Bible Tower
  • Chavakkad Beach
  • Cheppara
  • Cheraman Juma Masjid
  • Chimmoni Dam
  • Guruvayur Temple
  • Kauthuka Park
  • Kerala Kalamandalam
  • Koodalmanikyam Temple
  • Lourdes Cathedral
  • Mammiyur Temple
  • Palayur Church
  • Peechi Dam
  • Peruvanmala
  • Poomala Dam
  • Puthen Pally
  • Punnathur Kotta
  • Sakthan Thampuran Palace
  • Snehatheeram beach
  • Sree Rama Temple
  • Vadakkumnathan Temple
  • Vadanapilly Beach
  • Vazhani Dam
  • Vilangankunnu
  • Zoo & State Museum
കാരുണ്യത്തിനായി അപേക്ഷിക്കാം

ഭാഗ്യക്കുറി വഴി ജീവകാരുണ്യം എന്ന ആശയം സാക്ഷാത്‌കരിക്കുന്നതാണ്‌ കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌. കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, ഹീമോഫീലിയ, പാലിയേറ്റീവ്‌ കെയര്‍ എന്നിവയുടെ ചികിത്സയ്‌ക്കും ശസ്‌ത്രക്രിയയ്‌ക്കും പരമാവധി രണ്ടു ലക്ഷം രൂപവരെ പദ്ധതി പ്രകാരം ധനസഹായം ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്വാശ്രയ ആസ്‌പത്രികളിലും ചികിത്സാനുകൂല്യം ലഭിക്കും. മാരകമല്ലാത്ത രോഗങ്ങള്‍ കാരണം ആസ്‌പത്രിയില്‍ കിടത്തി ചികിത്സിക്കുന്നവര്‍ക്ക്‌ ഒറ്റത്തവണ ചികിത്സാ ധനസഹായമായി അയ്യായിരം രൂപവരെയും നല്‍കുന്നുണ്ട്‌. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം ജില്ലാ ലോട്ടറി ഓഫീസര്‍ക്കാണ്‌ നല്‍കേണ്ടത്‌. 
അപേക്ഷ നല്‍കി കഴിഞ്ഞാല്‍ ഒരു അക്‌നോളജ്‌മെന്റ്‌ സ്ലീപ്പ്‌ ലഭിക്കും. ഇതില്‍ രേഖപ്പെടുത്തിട്ടുള്ള ഐ.ഡി നമ്പറുപയോഗിച്ച്‌ അപേക്ഷകന്‌ താന്‍ നല്‍കിയ അപേക്ഷയുടെ തല്‍സ്ഥിതി ഇന്റന്‍നെറ്റിലൂടെ അറിയാന്‍ സാധിക്കും. 
റേഷന്‍കാര്‍ഡിന്റെ 1,2,3,22 പേജുകളുടെ ശരിപ്പകര്‍പ്പ്‌, ചികിത്സാ ചെലവുകള്‍ കണക്കാക്കി ചികിത്സ നല്‍കുന്ന ആസ്‌പത്രിയില്‍ നിന്നും ലഭിക്കുന്ന എസ്റ്റിമേറ്റ്‌, രോഗിയുടെ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ, രോഗിയും കുടുംബാഗങ്ങളും ചേര്‍ന്ന്‌ സ്വന്തം വീടിനു മുന്‍പില്‍ വച്ച്‌ വീടുകൂടി കാണാവുന്നവിധം എടുത്ത കളര്‍ ഫോട്ടോ, റേഷന്‍ കാര്‍ഡിലെ അഡ്രസ്സില്‍ അല്ല അപേക്ഷിക്കുന്നതെങ്കില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്ന്‌ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്‌, ആസ്‌പത്രിയില്‍ കിടത്തി ചികിത്സിക്കുന്നവര്‍ ഐ.പി ടിക്കറ്റിന്റെ അസല്‍ എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. 
ജില്ലാ കളക്ടര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചാണ്‌ അപേക്ഷയില്‍ സഹായം ലഭിക്കുന്നത്‌.
അനുവദിക്കുന്ന തുക ചികിത്സിക്കുന്ന ആസ്‌പത്രിയിലേക്കും ലഭിക്കും. അപേക്ഷ ഫോറവും മറ്റ്‌ വിവരങ്ങളും www.karunya.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്യാം


വിക്ടോറിയ രാജ്ഞിയുടെ സ്്മരണയില്‍ ഇരിങ്ങാലക്കുട മഹാത്മഗാന്ധി ലൈബ്രറി

ഇരിങ്ങാലക്കുടയിലെ മഹാത്മാഗാന്ധി റീഡിംങ് റൂം ആന്റ് ലൈബ്രറി ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയുടെ ജൂബിലിയാഘോഷങ്ങളുടെ ബാക്കി പത്രമാണ്. വിക്ടോറിയ രാജ്ഞിയുടെ ജൂബിലി ആഘോങ്ങളില്‍ ബാക്കി വ തുകകൊണ്ട് പണി കഴിപ്പിച്ച വിക്ടോറിയ റീഡിംഗ്‌റൂം ആന്റ് ലൈബ്രറി സ്വാതന്ത്രലബ്ധിക്ക്് ശേഷം മാഹാത്മാഗാന്ധി റീഡിംങ് റൂം ആന്റ് ലൈബ്രറി എ പേര് സ്വീകരിച്ച് ദേശീയ പ്രസ്താനത്തിന്റെ മുഖ്യധാരയില്‍ ഇഴുകി ചേര്‍ു. കൊല്ലവര്‍ഷം 1062(1887) ല്‍ ഇരിങ്ങാലക്കുടയിലെ പൗരപ്രമുഖര്‍ ഒത്തു ചേര്‍് വിക്ടോറിയ രാജ്ഞിയുടെ ഭരണത്തിന്റെ ജൂബിലിആഘോഷത്തിന് വലിയൊരു സംഖ്യ സ്വരൂപിക്കുകയുണ്ടായി ആഘോഷപരിപാടികള്‍ക്ക് വാരിക്കോരി പണം ചെലവഴിച്ചി'ും അത്തെ നിലക്ക് നല്ലൊരു സംഖ്യ ബാക്കി വു 552രൂപ35 പൈസ, അരയണതുകയാണ് ബാക്കി വത്്. ഈ തുക നാ'ില്‍ ഗ്രന്ഥശാല സ്ഥാപിക്കുതിന് മാറ്റി വെയ്ക്കുകയായിരുു. 1893 ആഗസ്റ്റ് 4ന് ഇരിങ്ങാലക്കുടലോക്കല്‍ ഡിസ്ട്രിക്റ്റ് സ്‌കൂളില്‍ അത്തെ മുകുന്ദപുരം മജിസ്‌ട്രേറ്റ് ആയിരു എ.കി'ുണ്ണി മേനോന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ യോഗത്തില്‍ ഇരിങ്ങാലക്കുട റീഡിംങ് റൂം ആന്റ് ലൈബ്രറി എ പേരില്‍ ഗ്രന്ഥശാല സ്ഥാപിക്കുവാന്‍ തീരുമാനിച്ചു. ഗ്രന്ഥശാലയുടെ ഉദ്ഘാടനം ഡിസ്ട്രിക്റ്റ് സ്‌കൂളിലെ ചെറിയ മുറിയില്‍ 1893 ആഗസ്റ്റ് 15ന് നിര്‍വ്വഹിക്കുകയും ചെയ്തു. 35 അംഗങ്ങളുമായി തുടക്കം കുറിച്ച ആ ഗ്രന്ഥശാലയുടെ പ്രഥമ പ്രസിഡന്റായി എ.കി'ുണ്ണി മേനോനും സെക്ര'റിയായി സി.എസ്.വെങ്കിടേശ്വരയ്യരും ചാര്‍ജ്ജെടുത്തു. ഗ്രന്ഥശാല നടത്തിപ്പിന് നിയമാവലി തയ്യാറാക്കി. ഒരു വര്‍ഷം തികയും മുമ്പ് ചില ബാലാരിഷ്ടതകള്‍ അനുഭവപ്പെ'ു തുടങ്ങി. മൂു വര്‍ഷം ഗ്രാന്റ് തടയപ്പെ'ു. ലൈബ്രറി പ്രവര്‍ത്തിച്ചു വരു സ്ഥലം സ്‌കൂള്‍ അധികൃതര്‍ക്ക് വി'ു കൊടുക്കേണ്ടതായും വു. പിീട് ഇരിങ്ങാലക്കുടയിലെ കൊച്ചി ഇളയതമ്പുരാന്‍ തന്റെ കോവിലകത്തിന്റെ ഒരു ഭാഗം ലൈബ്രറിക്ക് നല്‍കി സഹായിച്ചു. 1889ല്‍ ലെബ്രറിയുടെ സ്ഥാപകദിനമായി പ്രഖ്യാപിച്ച് 1896 ഡിസംബര്‍ 18ന് വിക്ടോറിയ ജൂബിലി റീഡിംങ് ആന്റ് ലൈബ്രറി എ പേര് സ്വീകരിക്കുകയും ചെയ്തു.1927 ല്‍ 23 സെന്റ് ഗവവെമെന്റ് ഭൂമി പാ'വ്യവസ്ഥയില്‍ കരസ്ഥമാക്കി പുതിയൊരു കെ'ിടം നിര്‍മ്മിച്ചു. 1929 ല്‍ കൊച്ചി ദിവാന്‍ ടി.ജി.നാരായണയ്യര്‍ പുതിയ കെ'ിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്വാതന്ത്രലബ്ധിക്ക് ശേഷം 1948 നവംബര്‍ 6ന് വ'പറമ്പില്‍ രാമന്‍ മേനോന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ യോഗത്തില്‍ മഹാത്മാഗാന്ധി റീഡിംങ് ആന്റ് ലൈബ്രറി എ പേര് സ്വീകരിച്ച് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി തീര്‍ു ഈ ലൈബ്രറി മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്്കൃതം എീ ഭാഷകളിലായി 30,000ത്തില്‍ പരം പുസ്തകങ്ങള്‍ സജ്ജീകരിച്ചി'ുണ്ട്.


First
 
Previous
  1  
Next
 
Last